നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ജി എസ് വിഘ്‍നേഷ് ഒരുക്കുന്ന ചിത്രമാണ് ‘ഒ2’. ഇന്ന് മുതല്‍

0
71

നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ജി എസ് വിഘ്‍നേഷ് ഒരുക്കുന്ന ചിത്രമാണ് ‘ഒ2’. വിഘ്‍നേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രം ഇന്ന് ഒടിടിയില്‍ റിലീസ് ചെയ്യും. ഡിസ്നി+ഹോട്‌സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തുക. നയന്‍താരയ്‌ക്കൊപ്പം റിത്വിക്കും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശ്വസനസംബന്ധമായ അസുഖമുള്ള മകന്‍റെ അമ്മയാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. ഒരു യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിക്കുന്ന ബസ് അപകടത്തില്‍പ്പെടുന്നതും ജീവവായുവിനായി യാത്രക്കാര്‍ പ്രയാസപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലെന, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജാഫര്‍ ഇടുക്കിയുടെ ആദ്യ തമിഴ് ചിത്രമാണിത്.