വാടകക്കെടുത്ത കാർ പണയം വെച്ച്, പണം തട്ടി; യുവാവ് അറസ്റ്റില്‍

0
132

തൃശ്ശൂര്‍: വാടകക്കെടുത്ത കാർ പണയം വെച്ച്, പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ മാടവന സ്വദേശി സുൾഫിക്കറിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ വയലാർ സ്വദേശി സഞ്ജുവിന്‍റെ കാറാണ് രണ്ട് മാസം മുന്പ് വാടകക്കെടുത്ത് പണയം വെച്ചത്.

സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ആലങ്ങാട്,കയ്പമംഗലം പൊലീസ് സ്റ്റേഷനുകളിലും സുൾഫിക്കറിനെതിരെ പരാതിയുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.