അഗ്നിപഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി

0
83

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമ്ബോള്‍ അഗ്നിപഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മേജര്‍ രവി. വെറും നാലു വര്‍ഷത്തെ സേവനത്തിന് എത്തുന്ന ഇവര്‍ക്ക് ഒരു യുദ്ധം വന്നുകഴിഞ്ഞാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് മേജര്‍ രവി ചോദിക്കുന്നത്.

‘ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടത്. ഹ്രസ്വകാല നിയമനത്തില്‍ ഇവര്‍ക്ക് മികച്ച രീതിയിലുള്ള പരിശീലനം പോലും ലഭിക്കാനുള്ള അവസരമില്ലെന്നും മേജര്‍ രവി പറയുന്നു. ഒരു യുദ്ധം വന്നുകഴിഞ്ഞാല്‍ ഇവരെക്കൊണ്ട് എന്തു ചെയ്യാന്‍ കഴിയുമെന്നും മേജര്‍ രവി പറയുന്നു. നാലു വര്‍ഷത്തെ സേവനം കഴിഞ്ഞ് ഇറങ്ങുന്ന ഇവര്‍ നാളെ രാജ്യത്തിന് ഭീഷണിയാകില്ലെന്ന് ആരു കണ്ടു എന്നും മേജര്‍ രവി ചോദിക്കുന്നു. പരിശീലനം സിദ്ധിച്ച ഇവര്‍ നാളെ ഭീകര സംഘടനയില്‍ ചേര്‍ന്നേക്കാമെന്നും മേജര്‍ രവി പറയുന്നു.

‘ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടത്. ഇതെന്തോ പിക്‌നിക്കിനു വന്നു പോകുന്നതു പോലെ വന്നിട്ടു പോകുന്നു’- എന്ന വിമര്‍ശനമാണ് മേജര്‍ രവി ഉന്നയിക്കുന്നത്. ചെലവ് ചുരുക്കുന്നുവെന്ന് പറഞ്ഞ് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്നും മേജര്‍ രവി പറഞ്ഞു.

‘പുതിയ ആയുധസാമഗ്രികള്‍ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇത് വാങ്ങിയാലും നാലു വര്‍ഷത്തെ ട്രെയിനിങ് കൊണ്ട് അവര്‍ക്കിത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ സാങ്കേതികമായി ഒരു സൈനികന്‍ പ്രാപ്തനാകണമെങ്കില്‍ ചുരുങ്ങിയത് അയാള്‍ക്ക് 6-7 വര്‍ഷത്തെ പരിശീലനം വേണം. ചെലവു ചുരുക്കാനെന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിന്റെ കൂടെ സ്ഥിര നിയമനത്തിനായുള്ള റിക്രൂട്‌മെന്റ് നിര്‍ത്താന്‍ പോകുന്നതായും കേള്‍ക്കുന്നു.

ഒരു യുദ്ധം വന്നുകഴിഞ്ഞാല്‍ ഇവരെക്കൊണ്ട് എന്തു ചെയ്യാന്‍ കഴിയും. നമുക്കൊരു യുദ്ധത്തെ അഭിമുഖീകരിക്കാന്‍ കഴിയുമോ? മാത്രമല്ല ഇതില്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. ഈ നാലു വര്‍ഷത്തിനിടയ്ക്ക് ആരു വരുന്നു പോകുന്നു എന്നുള്ളത് അറിയില്ല. എത്രയൊക്കെ സൂക്ഷ്മ പരിശോധന നടത്തിയാലും ആരുടെയും മനസ്സ് ചൂഴ്ന്നു പരിശോധിക്കാനാകില്ല. ഇവരെന്തിനാണ് വരുന്നതെന്ന് അറിയാന്‍ സാധിക്കില്ല.

ഒരുപക്ഷേ നാലു വര്‍ഷം കഴിഞ്ഞ് പരിശീലത്തിനു ശേഷം പുറത്തിറങ്ങുന്നവര്‍ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാം. നാലു വര്‍ഷം കഴിഞ്ഞ് ചിലപ്പോള്‍ ഏതെങ്കിലും ഭീകര സംഘത്തില്‍ പോയി ചേരാനായാണ് ഒരാള്‍ വരുന്നതെങ്കിലോ? അപ്പോള്‍ അവര്‍ക്കു കിട്ടുന്നത് പരിശീലനം ലഭിച്ച ആളുകളെയാണ്. ഇത് രാജ്യത്തിന് വളരെയേറെ ഭീഷണിയാണ്.’ മേജര്‍ രവി പറഞ്ഞു.