ആലപ്പുഴയില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചു; വീട്ടില്‍ നിന്ന് കഞ്ചാവ് ചെടിയും കണ്ടെത്തി

0
57

ആലപ്പുഴ: ആലപ്പുഴ വളവനാട് 17 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

35000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് നർകോട്ടിക് വിഭാഗം പിടിച്ചെടുത്തത്.

സംഭവത്തില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ സ്വദേശികളായ ദീപു, രാജു, ജോർജ് എന്നിവർ അറസ്റ്റിലായി. ദീപുവിന്റെ വീട്ടിൽ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.