സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍

0
63

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍. മൊത്തം നിക്ഷേപത്തില്‍ 50ശതമാനമാണ് വര്‍ധന.
വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം 2021ല്‍ 30,500 കോടി(3.83 ബില്യണ്‍ സ്വിസ് ഫ്രാങ്ക്)രൂപയായി വര്‍ധിച്ചെന്ന് സ്വിസ്റ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട വാര്‍ഷിക കണക്കുകളില്‍ പറയുന്നു.
2020 അവസാനമുണ്ടായിരുന്ന 20,700 കോടി രൂപ(2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക്)യില്‍നിന്നാണ് രണ്ടാംവര്‍ഷവും വന്‍വര്‍ധനവുണ്ടായത്. ഇതിനുപുറമെ, ഇന്ത്യന്‍ ഉപഭോക്താക്കളുടെ സേവിങ്‌സ്-ഡെപ്പോസിറ്റ് അക്കൗണ്ടുകളിലുള്ള പണം ഏഴ് വര്‍ഷത്തെ ഉയര്‍ന്നതോതിലെത്തി. 4,800 കോടി രൂപയാണ് ഈയനത്തിലുള്ളത്. രണ്ടുവര്‍ഷം ഈ അക്കൗണ്ടുകളില്‍ ഇടിവുണ്ടായെങ്കിലും ഈവര്‍ഷം വര്‍ധനയുണ്ടായി.
കടപ്പത്രം, സെക്യൂരിറ്റികള്‍, മറ്റ് സാമ്പത്തിക ഉപകരണങ്ങള്‍ വഴിയുള്ള നിക്ഷേപവും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. 2006നുശേഷം തുടര്‍ച്ചയായി അഞ്ചുവര്‍ഷം നിക്ഷേപത്തില്‍ കുറവുണ്ടായിരുന്നു. 2011, 2013, 2017, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ നിക്ഷേപത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തി.