ഹൃത്വിക് റോഷൻ്റെ മുത്തശ്ശി അന്തരിച്ചു

0
84

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ്റെ മുത്തശ്ശി പദ്മാ റാണി ഓം പ്രകാശ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി പദ്മാ റാണി കിടപ്പിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പ്രശസ്ത സിനിമാ നിർമ്മാതാവും സംവിധായകനുമായ ജെ ഓം പ്രകാശിൻ്റെ ഭാര്യയാണ് പത്മാ റാണി. ഇവരുടെ മകൾ പിങ്കി റോഷനാണ് ഹൃത്വിക്കിന്റെ അമ്മ.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹൃത്വിക് റോഷൻ്റെ കുടുംബത്തിന് ഒപ്പമായിരുന്നു പദ്മാ റാണി താമസിച്ചിരുന്നത്.