കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഗൂഗ്ള്‍ ഡ്രൈവ്, ഡ്രോപ് ബോക്സ്, വി.പി.എന്‍ എന്നിവ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

0
90

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഗൂഗ്ള്‍ ഡ്രൈവ്, ഡ്രോപ് ബോക്സ്, വി.പി.എന്‍(വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്) എന്നിവ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.
കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച സുപ്രധാന രഹസ്യവിവരങ്ങള്‍ ഗൂഗ്ള്‍ ഡ്രൈവ്, ഡ്രോപ്ബോക്സ് തുടങ്ങിയ ക്ലൗഡ് സര്‍വീസുകളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

സര്‍ക്കാരിന്റെ വിവരങ്ങള്‍ സംബന്ധിച്ച്‌ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ട്. വി.പി.എന്‍ സര്‍വീസ് രാജ്യസുരക്ഷക്ക് ഭീഷണിയായാണ് സര്‍ക്കാര്‍ കാണുന്നത്. ഭീകരസംഘടനകള്‍ ഈ സര്‍വീസ് ഉപയോഗിക്കുന്നതിനാല്‍ അവര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. അതുപോ​ലെ കാംസ് സ്കാനര്‍ ഉപയോഗിച്ച്‌ ജീവനക്കാര്‍ സര്‍ക്കാര്‍ രേഖകള്‍ സ്കാന്‍ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുള്ള കമ്ബനികള്‍ക്ക് ഇന്ത്യ വിട്ടുപോകാമെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ച​ന്ദ്രശേഖര്‍ അറിയിച്ചു.