മധുരയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ച് കീറി തിന്നു

0
87

ചെന്നൈ: മധുരയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ച് കീറി തിന്നു. ഉസിലംപെട്ടി തേനി റോഡിലാണ് ദാരുണമായ സംഭവം നടന്നത്. പൊന്നുസാമി തീയറ്ററിന് സമീപത്തായി രക്തക്കറയുള്ള തുണി തെരുവുനായ്ക്കള്‍ കടിച്ച് തിന്നുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരാണ്  പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ചോരക്കുഞ്ഞിനെയാണ് നായ്ക്കള്‍ കടിച്ച് തിന്നതെന്ന് കണ്ടെത്തിയത്.
പൊലീസെത്തി നായ്ക്കളെ ഓടിച്ച ശേഷം തുണി തുറന്ന് നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്‍റെ ജഡം കണ്ടത്. ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവും തെരുവ് നായ്ക്കള്‍ കടിച്ചുകീറി തിന്ന നിലയിലായിരുന്നു. കുഞ്ഞി തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കുട്ടിയെ കണ്ടെത്തിയ പൊന്നുസാമി സിനിമ തീയ്യറ്ററിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞിനെ ആരാണ് വഴിയരികില്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.