Wednesday
17 December 2025
30.8 C
Kerala
HomeEntertainmentനയൻതാര വിഘ്നേഷ് വിവാഹം വിവാദത്തില്‍; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

നയൻതാര വിഘ്നേഷ് വിവാഹം വിവാദത്തില്‍; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

ചെന്നൈ: നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹം വീണ്ടും വിവാദങ്ങളില്‍. വിവാഹത്തിനെതിരെ നല്‍കിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു. കഴിഞ്ഞ ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരം ഇസിആർ റോഡിലെ സ്റ്റാർ ഹോട്ടലിൽ വച്ച് ഇവരുടെ വിവാഹം ആഡംബരത്തോടെ നടന്നത്. വിവാഹ പരിപാടിയുടെ നടത്തിപ്പ് സ്വകാര്യ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് കൈമാറിയതോടെയാണ് കർശന നിയന്ത്രണങ്ങളാണ് ഉണ്ടായത്.

വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സ്വകാര്യ അംഗരക്ഷകരെ വിന്യസിച്ചിരുന്നു. വിവാഹ ക്ഷണക്കത്തിലെ ബാര്‍കോഡ് സ്‌കാൻ ചെയ്‌തതിന് ശേഷമേ അതിഥികളെ അകത്ത് കടത്തിവിട്ടുള്ളൂ. കൂടുതൽ കർശന നിയന്ത്രണങ്ങൾ കാരണം ഹോസ്റ്റലിന് പുറത്തുള്ള റോഡിൽ പോലും പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരെയും അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സ്റ്റാർ ഹോട്ടലിന് പിന്നിലെ ബീച്ചിലൂടെ പോലും പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനുമായി പൊതുജനങ്ങൾ വാക്കുതർക്കത്തിലേർപ്പെട്ടത് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ഇതോടെ നയന്‍താര വിഘ്നേഷ് വിവാഹം മൂലം പൊതുജനത്തിന്‍റെ സഞ്ചാരം പോലും നടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവർത്തകൻ ശരവണൻ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരിക്കുന്നത്. നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്ന റിസോര്‍ട്ടിന് സമീപത്തുള്ള പൊതുസ്ഥലമാണ് ബീച്ച്. ഈ പ്രദേശത്തേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഹർജി ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാദം കേൾക്കുന്നതിനായി സ്വീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments