അസ്സമില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം

0
59

ഗോല്‍പാറ: അസ്സമില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം. സഹോദരങ്ങളായ കുട്ടികളാണ് മരിച്ചത്.

ഗോല്‍പാറയിലാണ് ദുരന്തമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നു് കുട്ടികള്‍ക്കു മേല്‍ പതിക്കുകയായിരുന്നുവെന്ന് ദുരന്ത നിവാരണ സേന വ്യക്തമാക്കി.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ അസ്സമില്‍ കടുത്ത മഴയിലും മണ്ണിടിച്ചിലിലും ആറ് പേരാണ് മരണമടഞ്ഞത്.