കുട്ടികൾ പഠിച്ച പാസ്സാവട്ടെന്നെ എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ ; വി ശിവൻകുട്ടി

0
82

എസ്.എസ്. എൽ. സി പരീക്ഷ ഫലം വന്നതിന്റെ പശ്ചാത്തലത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

SSLC വിജയശതമാനം 99.26
കുട്ടികളേ, നിങ്ങള് പൊളിയാണ്…
എല്ലാവർക്കും അഭിനന്ദനങ്ങൾ!
ട്രോളാനൊന്നും ഞാനില്ല.
എല്ലാവർക്കും സുഖമല്ലേ…!
എന്ന് പി കെ അബ്‌ദുറബ്ബ് എഴുതിയപ്പോൾ

കുട്ടികൾ പഠിച്ച പാസ്സാവട്ടെന്നെ എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ എന്ന് വി ശിവൻകുട്ടി പി കെ അബ്‌ദുറബ്ബിന്റെ പോസ്റ്റ് ടാഗ് ചെയ്തുകൊണ്ട് മറുപടി പറഞ്ഞു.

എസ്.എസ്. എൽ. സി പരീക്ഷ ഫലം വന്നതിന്റെയും മറ്റു ചർച്ചകളുടെയും പശ്ചാത്തലത്തിൽ 2015 എസ്.എസ്. എൽ. സി വിവാദം വീണ്ടും ചർച്ചയാവുന്നു. ഈ വിഷയത്തിൽ മൈത്രേയൻ ടാർകോവ്‌സ്‌ക്യ എഴുതിയ പോസ്റ്റ് വീണ്ടും വൈറലാവുന്നു

എന്താണ് 2015 എസ്എസ്എൽസി വിവാദം?

ഇല്ലാത്ത കാര്യക്ഷമത ഉണ്ടെന്ന് തെളിയിക്കാൻ, റെക്കോർഡ് വേഗത്തിൽ റിസൽറ്റ് പ്രഖ്യാപിക്കുക എന്നതായിരുന്നു റബ്ബിൻ്റെ ഐഡിയ. ഒരു അധ്യാപക സംഘടനയോട് പോലും ആലോചിക്കാതെ അതിനുള്ള നിർദേശം നൽകുകയും ചെയ്തു. അത് കൊണ്ട് എന്തുണ്ടായി? വേഗം തീർക്കുക എന്ന ഉദ്ദേശത്തിൽ പുനപരിശോധന ഇല്ലാതെ മാർക്കുകൾ അപ്‌ലോഡ് ചെയ്തു. ചില വിദ്യാർഥികളുടെ ഗ്രേഡ് അപ്ലോഡ് ചെയ്യാൻ വിട്ടുപോയി. ചെയ്തതിൽ തന്നെ മാർക്ക്, രക്ഷിതാവിൻ്റെ പേര് എന്നിവ തെറ്റായ സംഭവങ്ങളും ഉണ്ടായിരുന്നു. ചില വിഷയങ്ങളുടെ ഗ്രേസ് തന്നെ രേഖപ്പെടുത്താതെ നേരിട്ട് മാർക്ക് അപ്‌ലോഡ് ചെയ്തു. ജയിച്ച കുട്ടികൾ തോറ്റു എന്നും തോറ്റ കുട്ടികൾ ജയിച്ചു എന്നും രേഖപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞ കണക്കുകളിൽ ഉൾപ്പെടെ പിശക്. കേരളത്തിൽ അതിൻ മുമ്പൊന്നും കണ്ടിട്ടില്ലാത്ത രീതിയിൽ പുനർമൂല്യനിർണയം നടന്നു. വിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച വിജയശതമാനത്തിൽ ഉൾപ്പെടെ തിരുത്തലുകൾ വേണ്ടി വന്നു. ഇവിടെ തീർന്നോ? പിന്നീട് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതും അവതാളത്തിലായി.പ്ലസ് വൺ സീറ്റ് അലോട്ട്മെൻ്റ് തുടങ്ങിയിട്ടും എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ കുട്ടികളുടെ കയ്യിൽ എത്തിയില്ല. തൽകാലം മാർക് ഷീറ്റുമായി വന്നാൽ മതി എന്ന് ഹയർ സെക്കൻഡറി വകുപ്പിന് നിർദേശം കൊടുക്കേണ്ടി വന്നു.ഒടുവിൽ സോഫ്റ്റ് വെയറിനെ പഴിച്ച് തടിതപ്പാനാണ് അബ്ദുറബ്ബ് ശ്രമിച്ചത്. പുതിയ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യാൻ ആൾക്കാരെ തിരഞ്ഞെടുത്തതിൽ മന്ത്രിയുടെ സ്വാർത്ഥതാല്പര്യങ്ങൾ ഉണ്ടായിരുന്നു എന്നൊക്കെ അന്ന് കോൺഗ്രസ്സ് അധ്യാപകസംഘടനകൾ ആരോപിച്ചിരുന്നു. അതിലേക്കൊന്നും കടക്കുന്നില്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ കെടുകാര്യസ്ഥതയുടെ ആൾരൂപമായിരുന്നു അബ്ദുറബ്. ഇത്രയും incompetent ആയൊരു വിദ്യാഭാസ മന്ത്രി കേരളത്തിൽ അതിൻ മുമ്പോ ശേഷമോ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. കേവലം 2015ലെ എസ്എസ്എൽസി വിവാദം കൊണ്ട് മാത്രമല്ല ഇത് പറയുന്നത്. കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം ദേശീയ ശരാശരിയിലും താഴെ പോയ വർഷങ്ങളായിരുന്നു. സമയത്ത് പുസ്തകം പോലും വിദ്യാർഥികൾക്ക് കിട്ടാതിരുന്ന കാലം. അത് കൊണ്ട് ഒരല്പമെങ്കിലും ഉളുപ്പ് മൂരികൾക്കും റബ്ബിനും ഉണ്ടെങ്കിൽ, ഈ എസ്എസ്എൽസി ഫലം വരുന്ന ദിവസം ഇരവാദം ഇറക്കുന്നത് നിർത്തണം.

ഈ മനിസനെ ആണോ നിങ്ങൾ കളിയാക്കിയത് കമ്മികളെ?