നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇഡിക്ക് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

0
81

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇഡിക്ക് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഓഹരി കൈമാറ്റം നിയന്ത്രിച്ചത് ഐഐ സി സി ട്രഷററായിരുന്നു മോത്തിലാല്‍ വോറയാണെന്ന് രാഹുല്‍ വ്യക്തമാക്കി.
നടപടി ക്രമങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും രാഹുല്‍ മൊഴി നല്‍കി. ഡോടെക്സ് മെര്‍ച്ചന്‍ഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ബനിയും യംഗ് ഇന്ത്യന്‍ എന്ന രാഹുലിന്‍്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള കമ്ബനിയും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്. അതേസമയം ഇഡി നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്നും കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം തുടരും.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴല്‍ കമ്ബനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്ബനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. ഇന്നത്തെ ചോദ്യം ചെയ്യല്‍ ഒമ്ബതര മണിയോടെയാണ് അവസാനിച്ചത്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാഹുല്‍ വൈകാതെ മടങ്ങുകയും ചെയ്തു. ഇനിയെല്ലാം വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലില്‍ അറിയാം. അതേസമയം രാഹുലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം ഇന്നലെയും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. രാഹുലിന്‍റെ ഇന്നലത്തെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘ‍ര്‍ഷത്തിലേക്കാണ് നയിച്ചത്.