ബി.ടി.എസ്. വേര്‍പിരിയുന്നില്ല. വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാത്രം

0
79

ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണകൊറിയന്‍ സംഗീതസംഘം ബി.ടി.എസ്. വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഇവരുടെ ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. ഒരുമിച്ചുള്ള പരിപാടികള്‍ക്ക് ഇടവേളയെടുക്കുന്നുവെന്നും ബാന്‍ഡ് പിരിച്ചുവിട്ടുവെന്നുമുള്ള പ്രചരണങ്ങള്‍ ശക്തമാണ്. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിടിഎസിലെ ഗായകന്‍ ജുങ്കുക്ക്.

കൊറിയന്‍ ഭാഷയില്‍ നല്‍കിയ വിശദീകരണം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ച ആശയകുഴപ്പമാണെന്ന് ജുങ്കുക്ക് പറയുന്നു. തങ്ങള്‍ വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതേ സമയം ഒന്നിച്ചു പരിപാടികള്‍ ചെയ്യുമെന്നും വ്യക്തമാക്കി. തങ്ങള്‍ തല്‍ക്കാലം വേര്‍പിരിയാന്‍ ഉദ്ദേശമില്ലെന്നും ജുങ്കുക്ക് പറയുന്നു.