രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ കുത്തനെ വർധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ

0
345

ദില്ലി: രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ (Air fare) കുത്തനെ വർധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. ഇന്ന് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ  ഏവിയേഷൻ ഫ്യുവലിന്റെ നിരക്കുകൾ (Flight rate) വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുതോടെയാണ് യാത്ര നിരക്കുകൾ വർധിച്ചേക്കും എന്ന അഭ്യൂഹം സജീവമായത്.
2021 ജൂൺ മുതൽ ഏവിയേഷൻ ഫ്യൂവൽ വിലയിൽ ഉണ്ടായിട്ടുള്ളത് 120 ശതമാനത്തിന്റെ വർധനവാണ്. കൊവിഡ് മാന്ദ്യത്തെ തുടർന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുള്ള വിമാന കമ്പനികൾക്ക് ഇന്ധനവില വീണ്ടും വർധിച്ച സാഹചര്യത്തിൽ യാത്രാനിരക്കുകൾ വർധിപ്പിക്കാതെ പിടിച്ചു നിൽക്കുക പ്രയാസമാകും. വരും ദിവസങ്ങളിൽ വിമാന  ടിക്കറ്റ് നിരക്കിൽ പ്രതീക്ഷിക്കുന്നത് ഏറ്റവും ചുരുങ്ങിയത് 10 -15 %-ന്റെ വർധനവാണ്.