ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

0
81

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

ഇവരില്‍ ഒരാള്‍ ബാങ്ക് മാനേജര്‍ വിജയകുമാറിനെ വധിച്ച കേസില്‍ പ്രതിയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാസേന വകവരുത്തിയത്. ഷോപ്പിയാന്‍ സ്വദേശി ഷാന്‍ മൊഹദ് ലോണിയാണ് രാജസ്ഥാനില്‍ നിന്നും കുല്‍ഗാമില്‍ ജോലിക്കെത്തിയ ബാങ്ക് മാനേജരെ ഈ മാസം രണ്ടിന് വധിച്ചതെന്നും പോലീസ് വ്യക്തമാക്കി.

സൈന്യവും പോലീസും അര്‍ദ്ധസൈനിക വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്