ഇടുക്കി രാജകുമാരിയിൽ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി

0
74

ഇടുക്കി രാജകുമാരിയിൽ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. ഇതര സംസ്‌ഥാന തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശികളുടെ മകൾ ജെസീക്കയെ ഇന്നലെ വൈകിട്ട് മൂന്ന് മണി മുതലാണ് കാണാതായത്. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ ഏലത്തോട്ടത്തിൽ നിന്ന് തന്നെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ജെസീക്ക തനിയെ നടന്ന് ഇവിടെ എത്തിയതാകാമെന്നാണ് കണക്കുകൂട്ടൽ. കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. രാജകുമാരി ബി ഡിവിഷനിലെ ഏലത്തോട്ടം തൊഴിലാളികളായ ലക്ഷ്മണൻ – ജ്യോതി ദമ്പതികളുടെ മകളാണ് ജെസീക്ക.