അവിഹിത ബന്ധമാരോപിച്ച് യുവാവിനെയും ‌ യുവതിയെയും ന​ഗ്നരാക്കി നടത്തിച്ചു

0
75

റായ്പൂർ: അവിഹിത ബന്ധമാരോപിച്ച്  ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ യുവാവിനെയും ‌ യുവതിയെയും ന​ഗ്നരാക്കി നടത്തിച്ചു. ജൂൺ 11 ന് ഉരിന്ദബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. ‌യുവാവിന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി പൊലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ കാണാനിടതായതോടെയാണ് സംഭവം.
തുടർന്ന് വീട്ടുകാരെ ഭാര്യ വിവരം അറിയിച്ചു വിളിച്ചുവരുത്തി. തുടർന്ന് സംഘം ഇരുവരെയും കൂട്ടി ​ഗ്രാമത്തിലൂടെ നടത്തിച്ചു. നടക്കുന്നതിനിടയിൽ ഇവരുടെ വസ്ത്രം ബലം പ്രയോ​ഗിച്ച് അഴിച്ചുമാറ്റി. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും യുവാവിന്റെ ഭാര്യയടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.