ചായ് പാനി ഇന്ത്യൻ റെസ്റ്റോറന്റ് ഈ വര്‍ഷത്തെ ഏറ്റവും നല്ല ഹോട്ടലായി തെരഞ്ഞെടുത്തിരിക്കുകയാണ് അമേരിക്ക

0
84

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങള്‍ കുറഞ്ഞ ചെലവില്‍ നല്‍കുന്ന ചായ് പാനി എന്ന റെസ്റ്റോറന്റിനെ ഈ വര്‍ഷത്തെ ഏറ്റവും നല്ല ഹോട്ടലായി തെരഞ്ഞെടുത്തിരിക്കുകയാണ് അമേരിക്ക.

കൊവിഡ് വ്യാപനം മൂലം രണ്ട് വര്‍ഷമായി മുടങ്ങിയ അവാര്‍ഡ് വീണ്ടും നല്‍കാന്‍ ആരംഭിച്ചപ്പോഴാണ് ചായ് പാനി മികച്ച റെസ്‌റ്റോറന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒരേസമയം സ്‌പൈസിയും മധുരമുള്ളതും പുളിയുള്ളതുമായ പ്രത്യേകതരം ചാട്ടിനാണ് ചായ് പാനിയില്‍ ആവശ്യക്കാരേറെയുള്ളത്. നോര്‍ത്ത് കരോളിനയിലാണ് ഹോട്ടലുള്ളത്. 75 ശതമാനത്തിലധികം ഇന്ത്യന്‍ ജീവനക്കാരുള്ള നേറ്റീവ് അമേരിക്കന്‍ ഹോട്ടലായ ഒവാമ്‌നിയും മികച്ച റെസ്‌റ്റോറന്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ നാടുകളില്‍ നിന്നുള്ള രുചികളാണ് അവാര്‍ഡിനായി ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നത്. വിവിധ രുചികളുടെ വൈവിധ്യങ്ങള്‍ തങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.