Wednesday
17 December 2025
29.8 C
Kerala
HomeKeralaസംസ്ഥാനത്ത് ഇന്ന് മുതല്‍ ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായാണ് കേരളത്തില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുക.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ വടക്കന്‍ ജില്ലകളിലെ പലപ്രദേശങ്ങളിലും ആകാശം മോഘാവൃതമാണ്. കോഴിക്കോട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തൃശൂര്‍ ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകലിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments