Wednesday
17 December 2025
25.8 C
Kerala
HomeIndiaനരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയ മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു

നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയ മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു

മഹാരാഷ്ട്രയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയ മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.

മുഖ്യമന്ത്രിയും പിതാവുമായ ഉദ്ധവ് താക്കറെയോടൊപ്പമാണ് ആദിത്യ താക്കറെയും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത്. എന്നാല്‍, മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിഐപികളുടെ പട്ടികയില്‍ ആദിത്യ താക്കറെയുടെ പേരില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ കാറില്‍ നിന്ന് ആദിത്യ താക്കറെയെ എസ്പിജി പുറത്തിറക്കി. പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിഐപികളുടെ പട്ടികയില്‍ ആദിത്യ താക്കറെയുടെ പേരില്ലാത്തതാണ് ആദിത്യ താക്കറെയെ ഒഴിവാക്കാന്‍ കാരണമെന്ന് എസ്പിജി വ്യക്തമാക്കി.

ആദിത്യ താക്കറെയെ കാറില്‍ നിന്നിറക്കിയ തീരുമാനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എതിര്‍പ്പറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം സുരക്ഷാ ഉദ്യോ?ഗസ്ഥരുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആദിത്യ താക്കറെ തന്റെ മകന്‍ മാത്രമല്ല, മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയാണെന്നും അദ്ദേഹം അറിയിച്ചു. ഒടുവില്‍ ആദിത്യ താക്കറയെ മുഖ്യമന്ത്രിയുടെ കാറില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

RELATED ARTICLES

Most Popular

Recent Comments