Wednesday
17 December 2025
29.8 C
Kerala
HomeEntertainmentഎന്നെ വിവാഹത്തിന് വിളിച്ചിരുന്നു, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു; ...

എന്നെ വിവാഹത്തിന് വിളിച്ചിരുന്നു, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു; ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. നിവിന്‍ പോളിയും പ്രധാനവേഷത്തിലെത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നയന്‍താരയുടെ വിവാഹം. ചടങ്ങില്‍ മലയാള സിനിമയില്‍ നിന്ന് ദിലീപ്, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ മാത്രമാണ് പങ്കെടുത്തത്.
വിവാഹത്തിന് നയന്‍താര ക്ഷണിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് രസകരമായി പ്രതികരിക്കുകയാണ് ധ്യാന്‍. എന്നെ വിവാഹത്തിന് വിളിച്ചിരുന്നു, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു- ധ്യാന്‍ പറഞ്ഞു.
പ്രകാശം പറക്കട്ടെ എന്ന ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ധ്യാനാണ്.

ലൗ ആക്ഷന്‍ ഡ്രാമയില്‍ നിന്ന് വളരെ വ്യത്യസ്തമായ ചിത്രമാണിതെന്ന് ധ്യാന്‍ പറഞ്ഞു.
ലൗ ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തപ്പോള്‍ എനിക്കൊരു ചീത്തപ്പേരുണ്ടായിരുന്നു. അതില്‍ ഒരുപാട് കള്ളുകുടിയും ബാറുമെല്ലാം ഉണ്ടായിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഓഫീസറും ഇതെന്നോട് പറഞ്ഞു. കാലം തെറ്റി ഇറങ്ങിയ സിനിമയാണത്. ഞാന്‍ നിവിന്‍ പോളി, നയന്‍താര എന്നിവരുടെ കോമ്പിനേഷനാണ് മാര്‍ക്കറ്റ് ചെയ്തത്. ഇനിയെഴുതുമ്പോള്‍ അല്‍പ്പം റിയലിസ്റ്റിക് ചിത്രമായിരിക്കണമെന്ന് തോന്നി. അതൊരു മന:പൂര്‍വ്വമായ തീരുമാനമായിരുന്നു. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണിത്- ധ്യാന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments