പണിയെടുക്കാൻ മടിയാണ്, സവാരിയ്ക്ക് വിളിച്ചാൽ ഉടൻ ഉറക്കം നടിയ്ക്കും; ആളുകളെ ചിരിപ്പിച്ച് ഒരു രസികൻ കുതിര

0
55

നിരവധി കൗതുവുക വാർത്തകളും ചിത്രങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ എന്നും കാണാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ കുതിരയെയാണ് പരിചയപ്പെടുത്തുന്നത്. പേര് ഷുഗർ. ആളൊരു കുഴിമടിയനാണ്. മടിയൻ മാത്രമല്ല, അൽപം കുരുത്തക്കേടും കയ്യിലുണ്ട്. ആര് സവാരിയ്ക്ക് വിളിച്ചാലും പുള്ളി ഉറക്കം നടിയ്ക്കും. ഇത് സ്ഥിരം പതിവാണ്. എന്തുതന്നെയാണെങ്കിലും ഉറക്കം നടിക്കുന്ന കുഴിമടിയൻ കുതിരയുടെ ചിത്രം ശ്രദ്ധ നേടുകയാണ്. സവാരി ചെയ്യാൻ ആരെങ്കിലുമെത്തിയാൽ അപ്പോൾ ഉറക്കം നടിക്കുകയാണ് ഷുഗറിന്റെ പതിവ്. സവാരിക്കു സമീപിച്ചവർ മടങ്ങുന്നത് വരെ ഇവൻ ഉറക്കം നടിക്കും. കണ്ണുപോലും തുറക്കാതെ ഇറുക്കിയടച്ചാണ് ഷുഗറിന്റെ കിടപ്പ്.

ആ കിടപ്പ് കാണാൻ തന്നെ രസമാണെന്നാണ് ചിത്രത്തിന്റെ താഴെ വരുന്ന കമന്റുകൾ. എന്തുതന്നെയാണെങ്കിലും കുഴിമടിയൻ കുതിരയെ ആളുകൾക്ക് അങ്ങ് ഇഷ്ടപ്പെട്ടു. ജിം റോസ് സർക്കസ് എന്ന ആളാണ് ട്വിറ്ററിലൂടെ ഷുഗറിന്റെ ചിത്രം പങ്കുവച്ചത്. വിശാലമായ പുൽത്തകിടിയിൽ ഉറങ്ങുന്ന ഷുഗറിന്റെ ചിത്രം ആളുകളെ ചിരിപ്പിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ ഷുഗറിന്റെ കള്ളയുറക്കം കണ്ടുകഴിഞ്ഞു. കഴിഞ്ഞയാഴ്ച മടികാരണം കിടന്നുകൊണ്ട് പുല്ലു തിന്നുന്ന കുതിരയുടെ ചിത്രവും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിയിരുന്നു.

മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോയ്ക്ക് പൊതുവെ സോഷ്യൽ മീഡിയയിൽ സ്വീകാര്യത കൂടുതലാണ്. നിരവധി വീഡിയോകളും ചിത്രങ്ങളും ദിവസവും നമ്മുടെ മുന്നിലേക്ക് എത്താറുമുണ്ട്. ഇതിനുമുമ്പ് സൈക്കിളോടിച്ച് വരുന്ന ഗൊറില്ലയുടെ ദൃശ്യവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിലൂടെ അതിവിദഗ്ധമായി സൈക്കിളോടിച്ചു വരുന്ന ഗൊറില്ലയെ വീഡിയോയിൽ കാണാം. പക്ഷെ പെട്ടെന്ന് സൈക്കിൾ വളയ്ക്കാൻ ശ്രമിച്ചതും ഗൊറില്ല സൈക്കിളുമായി നിലത്തേക്കു മറിഞ്ഞുവീണതും ഒന്നിച്ചായിരുന്നു.വീണതിൽ ദേഷ്യം വന്ന ഗൊറില്ല സൈക്കിൾ എടുത്ത് ഒരൊറ്റ ഏറങ്ങ് കൊടുത്തു. ഗൊറില്ലയുടെ സൈക്കിളിനോടുള്ള ദേഷ്യവും പിണങ്ങിമാറിയുള്ള പോക്കുമാണ് ആളുകളെ രസിപ്പിച്ചിരിക്കുന്നത്.