യുവാവിനെ മർദിച്ച് വളർത്ത് പട്ടിയെ ഭയപ്പെടുത്തിയ കേസ്; പൂച്ചയുടെ ഉടമയ്ക്ക് എട്ട് ലക്ഷം രൂപ പിഴ

0
52

ദുബായിൽ യുവാവിനെ മർദിച്ച് വളർത്ത് പട്ടിയെ ഭയപ്പെടുത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരന് പിഴ ചുമത്തി കോടതി. 40,000 ദിർഹം (850708.61 രൂപ) പിഴയാണ് ദുബായ് കോടതി ചുമത്തിയത്. സെപ്തംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിയ വളർത്ത് പൂച്ചയെ പിടക്കാനായി പിന്നാലെ പായുകയായിരുന്നു 32 കാരനായ ഈജിപ്ഷ്യൻ പൗരൻ. ഈ സമയത്ത് വളർത്ത് പട്ടിയുമായി നടക്കാനിറങ്ങിയതായിരുന്നു പത്തൊമ്പതുകാരൻ.

ഈജിപ്ഷ്യൻ പൗരനെ കണ്ടതോടെ കുട്ടി നായയുടെ ചെവിയിൽ പറഞ്ഞു പൂച്ചയ്ക്ക് അയാളെ പേടിയാണെന്നും അതുകൊണ്ടാണ് ഓടിയതെന്നും. ഇത് കേട്ട് പ്രകോപിതനായ വ്യക്തി യുവാവിനെ പത്തൊമ്പതുകാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ഇത് കണ്ട് പരിഭ്രാന്തനായ പട്ടി ചങ്ങലപൊട്ടിച്ച് ഓടിപ്പോയി. അലഞ്ഞ് തിരിഞ്ഞ് അവശനായ നായ തൊട്ടടുത്ത ദിവസമാണ് തിരികെയെത്തുന്നത്. ഈ കേസിലാണ് നിലവിൽ പട്ടിയുടെ ഉടമയ്ക്ക് അനുകൂലമായി വിധി വന്നിരിക്കുന്നത്.