വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന ‘കുറിയുടെ’ റിലീസ് ജൂലൈ എട്ടിന്; സംവിധാനം നിർവഹിച്ചിരിക്കുന്നത് കെ ആര്‍ പ്രവീണ്‍

0
73

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ ‘കുറി’യുടെ റിലീസ് തിയതി പുറത്തുവിട്ടു. കെ ആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ എട്ടിന് പ്രേക്ഷകർക്ക് മുന്നിലെത്തും. വിഷ്ണു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.

നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒളിപ്പിച്ചു വെച്ച കുറിയിൽ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പ്രൊജക്റ്റ്‌ ഡിസൈനർ – നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ – രാജീവ്‌ കോവിലകം, സംഭാഷണം – ഹരിമോഹൻ ജി, കോസ്റ്റ്യൂം – സുജിത് മട്ടന്നൂർ, മേക്കപ്പ് – ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ – വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ – ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രകാശ് കെ മധു