പുതിയ അപ്ഡേഷനുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ ക്രോം

0
71

പുതിയ അപ്ഡേഷനുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ ക്രോം. മെഷീന്‍ ലേണിംഗ് സംവിധാനം ഉപയോഗിച്ച്‌ കൊണ്ടാണ് പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ ക്രോം അവതരിപ്പിക്കുന്നത്.

മൗണ്ടന്‍ വ്യൂവിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ മാറ്റങ്ങള്‍ എത്തുന്നതോടെ അംഗീകാരമില്ലാത്ത നോട്ടിഫിക്കേഷനുകള്‍ ഓട്ടോമാറ്റിക്കായി സൈലന്റാകും. കൂടാതെ, വെബ് നോട്ടിഫിക്കേഷനുമായി ഉപയോക്താക്കള്‍ ഇടപഴകുന്ന രീതി അനുസരിച്ച്‌ ഇഷ്ടപ്പെട്ട വെബ്സൈറ്റുകളില്‍ നിന്ന് അറിയിപ്പുകള്‍ ലഭിക്കാന്‍ സഹായിക്കും.

മെഷീന്‍ ലേര്‍ണിംഗിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്പാം മെയിലുകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയും. ഗൂഗിള്‍ ക്രോമിന്റെ അടുത്ത പതിപ്പിലായിരിക്കും പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. പുതിയ മോഡലില്‍ അപകടകരമായ സൈറ്റുകളെ തിരിച്ചറിയാനും ഫിഷിംഗ് അറ്റാക്കുകളെ തടയാനുള്ള സംവിധാനമുണ്ട്.