ഷൊർണ്ണൂർ കയിലിയാടിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

0
73

പാലക്കാട്: ഷൊർണ്ണൂർ കയിലിയാടിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു.  ഗോപാലകൃഷണ്ൻ – പങ്കജാക്ഷി ദമ്പതികളുടെ മകന്‍ വിനു (40) ആണ് മരിച്ചത്. അച്ഛനും അമ്മയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രാവിലെ അയൽവാസിയാണ് മൂന്ന് പേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.  ഉടന്‍ തന്നെ ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.