പോലീസിന്റെ ‘കൂട്ട്; കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷൻ മാറ്റാൻ പുതിയ കർമ്മ പദ്ധതിയുമായി കേരള പോലീസ്

0
85

പാലക്കാട്: മൊബൈൽഫോണിന്‌ അടിമപ്പെടുന്ന കുട്ടികളെ അതിൽനിന്നും മോചിതരാക്കാൻ ഇനി പോലീസിന്റെ ‘കൂട്ട്’. മൊബൈൽഫോണിന് അടിമപ്പെടാതെ കുട്ടികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് കേരള പോലീസ്‌ പുതിയപദ്ധതിക്ക്‌ രൂപംനൽകിയത്. നേരത്തേ നടപ്പാക്കിയ ‘കിഡ്‌സ്‌ ഗ്ലോവ്‌’ പദ്ധതിയുടെ തുടർച്ചയാണ് ‘കൂട്ട്‌’.
മൊബൈലിന്റെ അമിതോപയോഗം, സൈബർ തട്ടിപ്പ്‌, സൈബർ സുരക്ഷ, സ്വകാര്യത സംരക്ഷണം എന്നിവയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ബോധവത്‌കരണം നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽ പദ്ധതി നടപ്പാക്കും.