പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ

0
53

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. കഴിഞ്ഞ അധ്യയന വർഷം നടത്തേണ്ട പരീക്ഷ കൊവിഡ് കാരണം പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്.

മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 77,803 പേർ. കുറവ് ഇടുക്കിയിലും, 11,008 പേർ. ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷ എഴുതും.

രാവിലെയാണ് പരീക്ഷ. ഇന്ന് സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സിസ്റ്റം, ഫിലോസഫി, കമ്പ്യുട്ടർ സയൻസ് എന്നീ പരീക്ഷകൾ നടക്കും. ഈ മാസം 30ന് പരീക്ഷ അവസാനിക്കും.