Saturday
10 January 2026
20.8 C
Kerala
HomeArticlesജീവനക്കാരന്റെ ഗൃഹപ്രവേശനത്തിന് എം എ യൂസഫലി അബുദാബിയില്‍ നിന്ന് പറന്നിറങ്ങി

ജീവനക്കാരന്റെ ഗൃഹപ്രവേശനത്തിന് എം എ യൂസഫലി അബുദാബിയില്‍ നിന്ന് പറന്നിറങ്ങി

കോട്ടയം: ജീവനക്കാരന്റെ ഗൃഹപ്രവേശനത്തിന് എം എ യൂസഫലി അബുദാബിയില്‍ നിന്ന് പറന്നിറങ്ങി. ലുലു ഗ്രൂപ്പിന്റെ ഫിനാന്‍സ് ഡയറക്ടര്‍ പുതുപ്പള്ളി വെട്ടത്തുകവല കൂടല്‍മനയില്‍ പരമേശ്വരന്‍ നമ്ബൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ പുതുപ്പള്ളി ജോ‌ര്‍ജിയന്‍ പബ്ലിക് സ്കൂളിന്റെ മൈതാനത്തിറങ്ങി.

ഉച്ചയ്ക്ക് പന്ത്രണ്ടോടെ എത്തിയ യൂസഫലിയെ പരമേശ്വരന്‍ നമ്ബൂതിരി, ഭാര്യ ആശ പി നമ്ബൂതിരി, മക്കളായ ഈശ്വരന്‍ നമ്ബൂതിരി, വിഷ്ണു നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഹെലികോപ്റ്ററില്‍ യൂസഫലി എത്തിയ വിവരം അറിഞ്ഞ് ധാരാളം പേര്‍ പരമേശ്വരന്‍ നമ്ബൂതിരിയുടെ വീട്ടിലേയ്ക്ക് എത്തി.

RELATED ARTICLES

Most Popular

Recent Comments