യാത്രക്കാരുടെ ലഗേജ് വൈകിയാലോ നഷ്ടപ്പെട്ടാലോ കേടുപാടുകള്‍ സംഭവിച്ചാലോ 6000 റിയാല്‍ വരെ വിമാന കമ്പനികൾക്ക് പിഴ

0
91

യാത്രക്കാരുടെ ലഗേജ് വൈകിയാലോ നഷ്ടപ്പെട്ടാലോ കേടുപാടുകള്‍ സംഭവിച്ചാലോ പിഴ വിമാനകമ്പനികൾക്കെന്ന് സൗദി അറേബ്യ.വീഴ്ച വരുത്തുന്ന എയര്‍ കാരിയര്‍ 6000 റിയാല്‍ വരെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചു.

നഷ്ടപരിഹാരം നല്‍കേണ്ടത് ചുരുങ്ങിയത് 1,820 റിയാലും കൂടിയാല്‍ 6,000 റിയലുമാണ്. ഉയര്‍ന്ന മൂല്യമുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടെങ്കില്‍ അതിനനുസരിച്ച്‌ നഷ്ടപരിഹാരം നല്‍കണം. ഇത്തരം സാധനങ്ങള്‍ ലഗേജില്‍ ഉണ്ടെങ്കില്‍ അതിന്‍റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യാത്ര പുറപ്പെടുന്നതിനു മുൻപ് തന്നെ വിമാനകമ്പനികളെ അറിയിക്കണം.

ആഭ്യന്തര വിമാന സര്‍വീസുകളില്‍ ലഗേജ് വൈകിയാല്‍ ഓരോ ദിവസത്തിനും 104 റിയല്‍ നഷ്ടപരിഹാരം നല്‍കണം. ഇത് പരമാവധി 520 റിയല്‍ വരെയാകാം. അന്താരാഷ്ട്ര സര്‍വീസുകളില്‍ ഓരോ ദിവസത്തിനും 208 മുതല്‍ 1040 റിയല്‍ വരെ നഷ്ടപരിഹാരം നല്‍കണം. ലഗേജുകള്‍ നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്ത പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ യാത്രക്കാരന്‍ നഷ്ടപരിഹാരം നല്‍കണമെന്നും GACA നിര്‍ദേശിച്ചു.