വിവാഹത്തിന് അമ്മ എത്തിയില്ല, അമ്മയെ നേരിൽ കാണാൻ നയൻ‌താരയും വിഗ്നേഷുമെത്തി

0
82

കൊച്ചി: വിവാഹശേഷം ആദ്യമായി താരദമ്പതികളായ നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചിയിലെത്തി. നയൻതാരയുടെ അമ്മയ്ക്ക് വിവാ​ഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇവർ കേരളത്തിലെത്തിയത്.

കൊച്ചി വിമാനത്താവളത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇരുവരും എത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇരുവരും തിരുവല്ലയിലേക്ക് പോയി. കറുപ്പ് നിറത്തിലുള്ള ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട് ആണ് വിഘ്നേഷിന്‍റെ വേഷം. ഓറഞ്ച് നിറത്തിലുള്ള ചുരിദാറിലാണ് നയന്‍താര എത്തിയത്.

ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദർശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാനും ദിവസം ദമ്പതികൾ കേരളത്തിലുണ്ടാവുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വി​ഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്.