മോഷണ വാഹനത്തിൽ കറങ്ങി ഭണ്ഡാരമോഷണം; പ്രതികൾ പോലീസ് പിടിയിൽ

0
46

കോഴിക്കോട് :മോഷ്ടിച്ച ബൈക്കിൽ കറങ്ങി ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ മോഷണം നടത്തുന്ന പ്രതികൾ അറസ്റ്റിൽ. ചക്കുംകടവ് സ്വദേശികളായ ഷിഹാൽ, ഫാസിൽ, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ. മാറാട് താഴത്തുംകണ്ടി അമ്പലമോഷണം നടത്തിയത് ഇവരാണെന്ന് പ്രതികൾ സമ്മതിച്ചു.

പാലോറ മലയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചാണ് ഇവർ ക്ഷേത്രത്തിൽ മോഷണം നടത്തിയത് .കുടാതെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലും അമ്പലമോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികളിൽ നിന്നും എൻ.എസ് ബൈക്കും കണ്ടെടുത്തു.ആവശ്യം കഴിഞ്ഞാൽ ഹൈവേയുടെ അരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മോഷ്ടിച്ച വാഹനങ്ങൾ ഉപേക്ഷിക്കാറ്.ഇഷ്ടപ്പെട്ട വാഹനം തുടർന്നും ഉപയോഗിക്കുന്നതിനായി ആളുകൾക്ക് സംശയം തോന്നാത്ത വിധം റോഡരികിൽ പാർക്ക് ചെയ്തിടാറാണ് പതിവ്.