അഫ്ഗാനിസ്ഥാനിൽ വൻ സ്‌ഫോടനത്തിൽ ഒരു താലിബാൻ അംഗം കൊല്ലപ്പെട്ടു; 6 പേർക്ക് ഗുരുതര പരിക്ക്

0
74

അഫ്ഗാനിസ്ഥാനിലെ കുനാറിലുണ്ടായ വലിയ സ്‌ഫോടനത്തിൽ ഒരു താലിബാൻ അംഗം കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കുനാറിന്റെ കേന്ദ്രമായ അസദാബാദ് നഗരത്തിൽ ഞായറാഴ്ച താലിബാൻ സേനയുടെ വാഹനത്തിൽ സ്ഥാപിച്ചിരുന്ന മൈൻ പെട്ടെന്ന് പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനം.

അഫ്ഗാനിസ്ഥാനിലെ വടക്കൻ കുന്ദൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുന്ദൂസ് നഗരത്തിൽ ഞായറാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു സ്‌ഫോടനമുണ്ടായത്. കുണ്ടൂസ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം വർധിച്ചേക്കുമെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാബൂളിലുണ്ടായ മറ്റൊരു സ്ഫോടനത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. വാഹനത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കാബൂൾ പോലീസ് കമാൻഡ് വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം കാബൂളിലെ പത്താം ജില്ലയിലുള്ള ബത്ഖാക്ക് സ്‌ക്വയറിലാണ് സ്ഫോടനം നടന്നത്. ജൂൺ 6ന് കാബൂളിലെ പോലീസ് ഡിസ്ട്രിക്റ്റ്-4 ൽ സൈക്കിളിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അതിനുമുമ്പ് മെയ് 25ന് മൂന്ന് ബോംബുകൾ പൊട്ടിത്തറിച്ചത് ബൽഖ് പ്രവിശ്യയുടെ തലസ്ഥാനത്തെ പ്രഹരമേൽപ്പിച്ചിരുന്നു. അന്ന് ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. 15 പേർക്ക് പരിക്കേറ്റു.