ആ വിളി കേള്‍ക്കുമ്ബോള്‍ പാകമാകാത്ത ട്രൗസര്‍ ഇടുന്ന പോലെയാണ് ഫീല്‍ ചെയ്യുക; ഇച്ഛായ വിളി വേണ്ട ടോവിനോ

0
91

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.
2013ല്‍ ഇറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം എബിസിഡിയിലെ അഖിലേഷ് വര്‍മ്മ എന്ന കഥാപാത്രത്തിലൂടെയാണ് നടന്‍ മലയാളികള്‍ക്ക് പരിചിതനാകുന്നത്. എന്നു നിന്റെ മൊയ്‍തീന്‍, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ടൊവിനോ മലയാളത്തിലെ തിരക്കുള്ള നടനായി മാറി. ഇപ്പോള്‍, മലയാളിയുടെ അയല്‍പക്കത്തെ സൂപ്പര്‍ ഹീറോ ആണ് ടൊവിനോ. നടനും സംവിധായകനുമായ വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ടാണ് ടൊവിനോയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ആരാധകര്‍ ഇച്ചായ എന്നാണ് ടോവിനോയെ സ്നേഹത്തോടെ വിളിക്കാറുള്ളത്. എന്നാല്‍ ആ വിളി താരത്തിന് ഇഷ്ടമല്ല എന്നാണ് നടന്‍ പറയുന്നത്.

ടൊവിനോ തോമസിന്റെ വാക്കുകള്‍:

കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുക ഇച്ചായാ എന്നാണ്. വാട്സ്‌ആപ്പ് ഗ്രൂപ്പിലൊക്കെ ‘ഏയ് ഇച്ചായാ..’ എന്നൊക്കെ പറഞ്ഞ് കളിയാക്കുകയാണ്. എന്‍്റെ കസിന്‍സും, എന്നേക്കാള്‍ പ്രായം കുറഞ്ഞ ആളുകള്‍ ഭൂരിഭാഗവും ഞാന്‍ ജനിച്ച്‌ വളര്‍ന്നപ്പോള്‍ മുതല്‍ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്. കാര്യം, തൃശൂര്‍ ഇച്ചായാ, അച്ചായാ എന്ന വിളിയൊക്കെ വളരെ കുറവാണ്, ഉണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. തൃശൂര്‍ ഭാഗത്തൊന്നും അതില്ല എന്നാണ് തോന്നുന്നത്. എനിക്ക് ആ വിളി കേള്‍ക്കുമ്ബോള്‍ പാകമാകാത്ത ട്രൗസര്‍ ഇടുന്ന പോലെയാണ് ഫീല്‍ ചെയ്യുക. ഭയങ്കര ലൂസ് ആണ്, എന്‍്റെയല്ല ആ ട്രൗസര്‍ എന്ന് തോന്നും.

നടന്‍ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കില്‍ ഏട്ടന്‍ എന്നും ഒക്കെ വിളിക്കുമ്ബോള്‍, എനിക്ക് അതില്‍ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ എന്‍്റെ മക്കളോട് വരെ പറഞ്ഞു കൊണ്ടിരിക്കുന്നത് നിങ്ങള്‍ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, ടോവിനോ എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ്.