രാജ്യത്ത് കൊവിഡ് കേസുകള്‍ എണ്ണായിരം കടന്നു

0
76

ന്യൂഡല്ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ എണ്ണായിരം കടന്നു. പത്തു മരണം കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 8329 പേര്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം 40,370 ആയി. 5,24,757 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. ആക്ടിവ് കേസുകളില് ഇന്നലെ മാത്രമുണ്ടായ വര്ധന 4,103. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 2.41 ശതമാനം.