തിരുവനന്തപുരം: പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളാറ്റിന്റെ സംരക്ഷണഭിത്തിതകര്‍ന്നുവീണു. തകര്‍ന്ന ഭിത്തിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ഒരാള്‍ കുടുങ്ങിക്കിടക്കുന്നു. ഫ്‌ളാറ്റിന്റെ സംരക്ഷണഭിത്തി ശനിയാഴ്ച രാവിലെയോടെ തകര്‍ന്നു വീഴുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ ഭിത്തിക്ക് മുകളിലായിഭക്ഷണം പാചകം ചെയ്യുകയായിരുന്നു. ഈ സമയത്ത്സംരക്ഷണഭിത്തി ഇടിഞ്ഞ് താഴേക്ക് വീണുവെന്നാണ് വിവരം.
തകര്‍ന്ന ഭിത്തിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. തൊഴിലാളിയുടെ നെഞ്ച് വരേയുള്ള ഭാഗം മാത്രമാണ് പുറത്തുള്ളത്. വലിയ സ്ലാബ് പോലുള്ള കോണ്‍ക്രീറ്റ് ഭാഗം അദ്ദേഹത്തിന്റെ ശരീരത്തിന്റെ മുകളിലാണ്. സ്ലാബ് ഇളക്കുമ്പോള്‍ താഴേക്ക് പോകാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടിച്ചിട്ടുണ്ട്. യന്ത്രസഹായം ഇല്ലാതെതന്നെ അദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ടുപേരില്‍ ഒരാളെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ദീപക് ധര്‍മ്മന്‍ (23) എന്നയാളെയാണ് രക്ഷപ്പെടുത്തിയത്.