കണ്ണ് നനയ്ക്കുന്ന കാഴ്ച്ച; മാതാപിതാക്കളുടെ വിവാഹത്തിന് നിറചിരിയോടെ ഓടിയെത്തുന്ന ഭിന്നശേഷിക്കാരനായ മകൻ

0
55

സോഷ്യൽ മീഡിയ നമുക്ക് മുന്നിലേക്ക് തുറക്കുന്നത് വളരെ വലിയ ലോകമാണ്. കൗതുകവും ആശ്ചര്യവും സന്തോഷവും സങ്കടവും തോന്നുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയ ഫീഡിലൂടെ എന്നും നമുക്ക് മുന്നിലൂടെ കടന്നുപോകാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മാതാപിതാക്കളുടെ വിവാഹത്തിന് എത്തുന്ന ഭിന്നശേഷിക്കാരനായ മകന്റെ ഹൃദയം കവരുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവാഹ വസ്ത്രത്തിൽ ഒരുങ്ങി നിൽക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് വളറെ സന്തോഷത്തോടെ നിറചിരിയോടെയാണ് കുരുന്ന് വാക്കറിൽ ഓടി എത്തുന്നത്.

മകനെ അതീവ സന്തോഷത്തോടെ വാരിപുണരുന്ന അച്ഛനും അമ്മയും സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുകയാണ്. വിവാഹ വേഷത്തിൽ അമ്മയെ കണ്ട കുഞ്ഞിന്റെ സന്തോഷം പറഞ്ഞ് അറിയിക്കാൻ ആകാത്തതാണ്. പിയേഴ്സൺ എന്നാണ് കുരുന്നിന്റെ പേര്. വീഡിയോ കണ്ടവരുടെയെല്ലാം ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് ഈ ബാലൻ. ‘ഹായ് മം’ എന്നുറക്കെ വിളിച്ചുകൊണ്ടാണ് അമ്മയ്ക്കുള്ള വിവാഹ മോതിരവുമായി പിയേഴ്സൺ അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയത്. ‘എത്ര ശക്തവും പ്രചോദനവുമാണ് ഈ കുട്ടി. അവന്റെ ആ ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

തന്റെ അമ്മ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്നതിലുള്ള മകന്റെ പ്രതികരണമാണ് ഈ വൈറലായ വിഡിയോയിലുള്ളത്. തന്റെ അമ്മ വിവാഹവസ്ത്രത്തിൽ നിൽക്കുന്നത് കണ്ട കൊച്ചുകുട്ടി ആഹ്ലാദമടക്കാനാകാതെ നിൽക്കുകയാണ്. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

https://www.instagram.com/p/CekhgLLlqzO/