വയറു വേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി, പരിശോധിച്ചപ്പോൾ ആറ് മാസം ഗർഭിണി; 17 കാരിയുടെ കാമുകൻ പിടിയിൽ

0
65

കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കാമുകൻ പിടിയിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം. മാങ്കോട് സ്വദേശി പ്രണവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി ഇയാൾ ഏറെ കാലമായി പ്രണയ ബന്ധത്തിലായിരുന്നു. കോവളത്ത് നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

വയറ് വേദന ഉണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനി ആറ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾ പത്തനാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി നിരവധി തവണ പ്രണവ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.

സംഭവം പുറത്തായതിന് പിന്നാലെ പ്രണവ് ഒളിവിൽ പോയി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കോവളത്തെ റിസോർട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി പ്രണവ് കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രണവിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ പിന്നീട് റിമാൻറ് ചെയ്തു.