സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

0
80

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today) 38680 രൂപയായി. ഇന്നലെ  ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. 
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇന്നലെ 20 രൂപയുടെ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4835 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 50 രൂപയാണ് ഉയർന്നത്. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച  30 രൂപയുടെ ഇടിവുണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3995 രൂപയാണ്.  ജൂൺ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില  45 രൂപ വർധിച്ചിരുന്നു.  
അതേസമയം കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.