രാജ്യത്ത് വിദേശത്ത് നിന്നുള്ള റെഫ്രിജറേറ്ററുകളുടെ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത

0
77

രാജ്യത്ത് വിദേശത്ത് നിന്നുള്ള റെഫ്രിജറേറ്ററുകളുടെ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത.

റെഫ്രിജറേറ്ററുകളുടെ തദ്ദേശീയ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതിയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. 2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍കണ്ടീഷനുകളുടെയും ടെലിവിഷനുകളുടെയും ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഘട്ടം ഘട്ടമായാണ് ഇറക്കുമതിക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്ത് റെഫ്രിജറേറ്റര്‍ ഇറക്കുമതി ചെയ്യാന്‍ പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാക്കും. ഗോദ്റേജ്, ഹാവല്‍സ്, ടാറ്റ തുടങ്ങിയ ഇന്ത്യന്‍ കമ്ബനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം ഗുണകരമാകും. എന്നാല്‍, വിദേശ നിര്‍മ്മാതാക്കളായ സാംസംഗ്, എല്‍ജി