ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

0
84

കോഴിക്കോട്: ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ മകൾ ശബ്നയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ദിവസം അപകടം പറ്റി കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ ജംഗ്ഷനിലുള്ള പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.

സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി ഷഹന ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇവർ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. മാതാവ്: ജമീല, സഹോദരൻ: ഷാനിഫ്.