ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി; ശരീരഭാഗങ്ങൾ അടുപ്പിൽ വച്ച് വേവിച്ച് ഭാര്യ

0
45

പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിൽ ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിക്കുകയും ചെയ്തു. 25-കാരിയായ മറിയം നാസറാണ് ഭർത്താവ് ബദർ മുഹമ്മദിനെ (25) ക്രൂരമായി കൊലപ്പെടുത്തിയത്

ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം മൃതദേഹം ചെറുതായി മുറിച്ച് വേവിക്കുകയായിരുന്നു. ഇതിനു ശേഷം ഭാര്യ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത്‌ കൊണ്ടു പോയി പരിശോധന നടത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

അതേസമയം ഇത്തരം കുറ്റകൃത്യങ്ങള്‍ യെമന്‍ സമൂഹത്തിന് അന്യമാണെന്നും കുടുംബ തര്‍ക്കങ്ങളാണ് ദാരുണമായ കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.