വിവാഹ സമ്മാനം; കോടികള്‍ വിലയുള്ള ബംഗ്ലാവ് നല്‍കി നയന്‍‌താരയും അഞ്ചു കോടിയുടെ വജ്ര മോതിരം നൽകി വിഘ്‌നേഷും; നയൻസ്-വിക്കി വിവാഹത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

0
79

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ റിസോര്‍ട്ടില്‍ നടന്ന ആഡംബര ചടങ്ങില്‍ വിവാഹിതരായി. സിനിമാലോകത്തെ സാക്ഷിയാക്കി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിര്‍വാദത്തോടെയാണ് വിക്കി നയന്‍സിനെ താലി ചാര്‍ത്തിയത്. ഈ അസുലഭ സന്ദര്‍ഭത്തില്‍, നയന്‍താര വിഗ്നേഷിനും കുടുംബാംഗങ്ങള്‍ക്കും വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍ നല്‍കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. വിഗ്നേഷിനായി നയന്‍താര ആഡംബര ബംഗ്ലാവ് വാങ്ങിയതുള്‍പ്പെടയുള്ള വിവരങ്ങള്‍ പുറത്തുവന്നു. രണ്ടര മുതല്‍ മൂന്ന് കോടി രൂപ വരെ ചിലവിട്ടാണ് വിവാഹ ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന സ്വര്‍ണം മുഴുവന്‍ വിഗ്നേഷ് വാങ്ങിയത്. ഇതിന് പുറമെ നയന്‍താരയ്ക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന വജ്രമോതിരവും വിഗ്നേഷ് സമ്മാനമായി നല്‍കിയിരുന്നു.

അതേസമയം നയന്‍‌താര തന്റെ പ്രിയനായി നല്‍കിയ ബംഗ്ലാവിന്റെ ഡോക്യുമെന്റേഷന്‍ ജോലികള്‍ പൂര്‍ത്തിയായി. ബംഗ്ലാവ് വിഗ്നേഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.  20 കോടിയാണ് ഇതിന്റെ വില. വിഗ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30 പവന്‍ സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. തന്റെ അടുത്ത ബന്ധുക്കള്‍ക്ക് താരം ഒരുപാട് ആഡംബര വസ്തുക്കളും സമ്മാനിച്ചിട്ടുണ്ട്.

ഇരുവരുടെയും വിവാഹത്തില്‍ രാഷ്ട്രീയ-സിനിമാ ലോകത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, രജനികാന്ത്, കമല്‍ ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി എന്നിവരെയും ക്ഷണിച്ചിരുന്നു. വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും ക്ഷണിതാക്കളില്‍ ഉണ്ടായിരുന്നു. ദമ്പതികൾക്കായി മഹാബലിപുരത്ത് 129 മുറികളുള്ള ഒരു മുഴുവന്‍ റിസോര്‍ട്ടും റിപോർട്ടുകൾ പ്രകാരം ബുക്ക് ചെയ്തിരുന്നു. ഈ വാരാന്ത്യം വരെ റിസോര്‍ട്ട് പൂര്‍ണമായും ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ കല്യാണത്തിന് ആദ്യം തിരഞ്ഞെടുത്തത് മഹാബലിപുരം അല്ലെന്ന് പലര്‍ക്കും അറിയില്ല. വേദിയുടെ ആദ്യ തിരഞ്ഞെടുപ്പ് തിരുപ്പതി ആയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അവര്‍ വിവാഹം മറ്റൊരു വേദിയിലേക്ക് മാറ്റുകയായിരുന്നു.