പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത യുവാക്കളെ ഗ്രാമീണര്‍ തല്ലിച്ചതച്ച ശേഷം തീയിട്ടു

0
77

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത യുവാക്കളെ ഗ്രാമീണര്‍ തല്ലിച്ചതച്ച ശേഷം തീയിട്ടു.

ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അയല്‍ഗ്രാമത്തിലെ രണ്ട് യുവാക്കളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. സംഭവം അറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് യുവാക്കളെ പിടികൂടി ഗ്രാമത്തില്‍ എത്തിച്ചു.

പിന്നീട് കൂട്ടം ചേര്‍ന്ന് മര്‍ദിച്ച ശേഷം യുവാക്കളെ തീയിടുകയായിരുന്നു. ഇവരുടെ ബൈക്കും കത്തിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.