മലേഷ്യയില്‍ നിര്‍ബന്ധിത വധശിക്ഷ ഒഴിവാക്കുന്നു

0
78

മലേഷ്യയില്‍ നിര്‍ബന്ധിത വധശിക്ഷ ഒഴിവാക്കുന്നു. വെള്ളിയാഴ്ചയാണ് വിവിധ മനുഷ്യാവകാശ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വാഗതം ചെയ്ത തീരുമാനം സ്വീകരിച്ചത്.

നിലവില്‍ കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയവക്ക് മലേഷ്യയില്‍ വധശിക്ഷയുണ്ട്.

ഗുരുതര കുറ്റകൃത്യങ്ങള്‍ക്കുള്ള നിര്‍ബന്ധിത വധശിക്ഷ ഒഴിവാക്കുമെന്നും ബദല്‍ ശിക്ഷാരീതികള്‍ കോടതികളുടെ വിവേചനാധികാരത്തിന് വിടുകയാണെന്നും മലേഷ്യന്‍ നിയമമന്ത്രി വാന്‍ ജുനൈദി തുനാകു പറഞ്ഞു. ബദല്‍ ശിക്ഷാ രീതികള്‍ തീരുമാനിക്കാന്‍ ഗവേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018ല്‍ വധശിക്ഷക്ക് മലേഷ്യ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ നിയമം നിലനില്‍ക്കുകയും ലഹരിക്കടത്ത്, തീവ്രവാദം, കൊലപാതകം, ബലാത്സംഗക്കൊലകള്‍ എന്നിവയില്‍ പല കോടതികളും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വധശിക്ഷ ഒഴിവാക്കുമെന്ന മുന്‍ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ സംഘടനകള്‍ ക്യാമ്ബയിന്‍ നടത്തി മൂന്നു വര്‍ഷത്തിന് ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്.