Thursday
18 December 2025
23.8 C
Kerala
HomeIndiaഇന്‍ഡ്യയിലെ പെട്ടെന്നുള്ള കോവിഡ് വര്‍ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍

ഇന്‍ഡ്യയിലെ പെട്ടെന്നുള്ള കോവിഡ് വര്‍ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍

ന്യൂഡെല്‍ഹി: () ഇന്‍ഡ്യയിലെ പെട്ടെന്നുള്ള കോവിഡ് വര്‍ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍.
കേസുകള്‍ ഉയരുന്നുണ്ടെങ്കിലും തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാന്‍ സാധ്യതയില്ലെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളില്‍ ഭൂരിഭാഗവും 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ സുഖപ്പെടുന്നുണ്ടെന്നും ആര്‍ക്കും കൂടുതല്‍ ചികിത്സ വേണ്ടിവരുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗികള്‍ സങ്കീര്‍ണ അവസ്ഥയിലേക്ക് പോകുന്ന സ്ഥിതി ഇപ്പോഴില്ലെന്നും മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ടന്റായ മഞ്ജുഷ അഗര്‍വാള്‍ പറയുന്നു.
രോഗതീവ്രത കുറഞ്ഞതിന് പിന്നില്‍ വാക്‌സിനേഷനാണെന്നും അവര്‍ പറഞ്ഞു. ജനുവരിയിലെ തരംഗത്തെ അപേക്ഷിച്ച്‌ ഇത് ചെറിയ തോതിലുള്ള തരംഗമാണ്. അല്ലെങ്കില്‍ ഇതുവരെ കണ്ടതില്‍ വച്ച്‌ ഏറ്റവും മൃദുതരംഗമാണ് ഇപ്പോഴത്തേതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതിനിടെ പുതിയ കോവിഡ് കേസുകള്‍ ഒമിക്രോണ്‍ വകഭേദമായ BA.2വിന്റേത് ആകാമെന്ന് ഗുരുഗ്രാമിലെ മെദാന്ത ഹോസ്പിറ്റല്‍ ഇന്റേര്‍ണല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ ഡയറക്ടര്‍ സുഷില കടാരിയ പറഞ്ഞു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഒമിക്രോണിന്റെ BA 4, BA 5 വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ആളുകള്‍ വീട്ടിലെ ചികിത്സയില്‍ തന്നെ സുഖംപ്രാപിക്കുന്നുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് മുന്‍കരുതലുകള്‍ മുമ്ബത്തെപ്പോലെ പാലിക്കേണ്ടതുണ്ടെന്നും മാസ്‌കും സാമൂഹിക അകലവും പോലെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ രോഗം പിടിപെടാതെ സൂക്ഷിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സര്‍കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധിതമാക്കുന്നില്ല എങ്കിലും അത് പാലിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

അതിനിടെ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. വ്യാഴാഴ്ച 7,240 പേര്‍ രോഗ ബാധിതരായതിന് പിന്നാലെയാണ് ഇടപെടല്‍. മഹാരാഷ്ട്ര, കേരളം, ഡെല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സെക്രടറി രാകേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം രോഗസ്ഥിരീകരണ നിരക്കും നിരീക്ഷിക്കണമെന്ന് കത്തില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് ശേഖരിച്ച സാംപിളുകളുടെ ജനിതക ശ്രേണീകരണത്തിനായി ഇന്‍സാകോഗിന് കീഴിലെ ലാബുകളിലേക്ക് എത്രയും പെട്ടെന്ന് അയക്കണം. പകര്‍ചവ്യാധി നിയന്ത്രണത്തിനായി ആരോഗ്യമന്ത്രാലയം ഇതിനകം പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാക്‌സിനേഷന്‍ യജ്ഞം തുടരണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രതിദിന രോഗികളുടെ എണ്ണം 99 ദിവസത്തിന് ശേഷമാണ് 7000 കടന്നത്. ബുധനാഴ്ചത്തെ അപേക്ഷിച്ച്‌ ഒറ്റ ദിവസം കൊണ്ട് 41 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. എട്ടു മരണങ്ങളും റിപോര്‍ട് ചെയ്തു. 2.31 ആണ് രോഗ സ്ഥിരീകരണ നിരക്ക്. ബുധനാഴ്ച 5,233 കേസുകളാണ് റിപോര്‍ട് ചെയ്തത്. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 32,498 ആയി ഉയര്‍ന്നു.

RELATED ARTICLES

Most Popular

Recent Comments