മകളെ പീഡിപ്പിച്ച് ഒളിവില്‍ പോയി; അച്ഛന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

0
42

കാസര്‍കോട്: മകളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അച്ഛൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെയാണ് ചന്തേര പൊലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയാണ് പിടിയിലായത്. ബെംഗളൂരുവിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് കേസെടുത്തതോടെയാണ് ഇയാള്‍ മുങ്ങിയത്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

മൂന്ന് വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാവാഞ്ഞതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരാഴ്ച്ചക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിമാക്കിയതും ബെഗളൂരുവില്‍ നിന്ന് പ്രതിയെ പിടികൂടിയതും.