നയന്‍താര- വിഘ്‌നേഷ് വിവാഹത്തില്‍ മുഖ്യ അതിഥിയായി സംവിധായകന്‍ സത്യന്‍ അന്തിക്കാടും

0
71

നയന്‍താര- വിഘ്‌നേഷ് വിവാഹത്തില്‍ മുഖ്യ അതിഥിയായി സംവിധായകന്‍ സത്യന്‍ അന്തിക്കാടും. വിവാഹത്തലേന്ന് നയന്‍താരയുടെ വീട്ടില്‍ പ്രത്യേക ക്ഷണം സ്വീകരിച്ച്‌ സത്യന്‍ അന്തിക്കാട് എത്തിയിരുന്നു.
സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് നയന്‍താര വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഡയാന കുര്യന്‍ എന്ന പെണ്‍കുട്ടിക്ക് നയന്‍താര എന്ന് പേര് നല്‍കിയതും സത്യന്‍ അന്തിക്കാട് തന്നെയായായിരുന്നു. വിവാഹത്തിന് എത്തിയ അതിഥികളുടെ ചിത്രങ്ങളില്‍ സത്യന്‍ അന്തിക്കാടിന്റെ മുഖമുണ്ടായിരുന്നില്ല. തുടര്‍ന്ന് സിനിമ ജീവതത്തില്‍ ഏറെ പ്രധാനപ്പെട്ട വ്യക്തിയെ വിവാത്തിന് ക്ഷിച്ചില്ലെന്ന തരത്തില്‍ ചര്‍ച്ചകളും നടന്നിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ മനസ്സിനക്കരെയാണ് നയന്‍താരയുടെ ആദ്യ ചിത്രം. അവിടുന്നതാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്കുള്ള താരത്തിന്റെ വളര്‍ച്ച. വിവാഹത്തിനായെത്തിയ മറ്റൊരു മലയാളി താരം ദിലീപ് ആയിരുന്നു.

2015ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. 2017ലാണ് ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്ന് ചെന്നൈയിലെ മഹാബലിപുരത്ത് വെച്ചാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. രജനികാന്ത്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ അതിഥികളായെത്തി. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മുഖ്യാതിഥിയായിരുന്നു.