Sunday
11 January 2026
24.8 C
Kerala
HomeKeralaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം; യുവാക്കള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം; യുവാക്കള്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് സ്വദേശികളായ അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുണ്‍കുമാര്‍ (21) എന്നിവരെയാണ് സി.ഐ. എന്‍.ബി. ഷൈജു, എസ്.ഐ. ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആറു മാസം മുമ്പാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി അഭിലാഷ് പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലാ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

Most Popular

Recent Comments