ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍

0
69

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും പണപ്പെരുപ്പവും ഇന്ത്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയുമാണ് രൂപയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം.

77.81 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. 77.79 ആയിരുന്നു ഇതിന് മുമ്ബുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതിമെച്ചപ്പെടുത്തിയെങ്കിലും 77.78ലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.

13 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണവില. ചൈനയുടെ കയറ്റുമതി വര്‍ധിച്ചതും ഷാങ്ഹായ് പോലുള്ള നഗരങ്ങളില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യന്‍ ഓഹരി വിപണികളിലും നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.